Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dementia

'മറവി'ക്കു കടിഞ്ഞാൺ! ഓർമകളെ കാക്കാൻ ശാസ്ത്രത്തിന്‍റ 'പടച്ചട്ട'

'മറവിരോഗ'ത്തിനു കടിഞ്ഞാണിടാനൊരുങ്ങി ശാസ്ത്രലോകം! മറവിരോഗത്തിന് ഏറ്റവും ഫ​ല​പ്ര​ദ​മാ​യ പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളും ഔഷധങ്ങളും വി​ക​സി​പ്പി​ക്കാ​നുള്ള ഗവേഷണങ്ങൾ പൂർണവിജയം വരിച്ചതായി ഗവേഷകർ. മ​റ​വി​രോ​ഗത്തിനു കാ​ര​ണങ്ങളിലൊന്നായ 'ടൗ' ​പ്രോ​ട്ടീ​നു​ക​ളു​ടെ വി​നാ​ശ​ക​ര​മാ​യ ​മാ​റ്റ​ത്തി​ന്‍റെ ഉ​റ​വി​ടമാണു ഗവേഷകർ കണ്ടെത്തിയത്. ത​ല​ച്ചോ​റി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്രോ​ട്ടീ​ൻ രൂ​പ​മാ​റ്റത്തിന്‍റെ തുടക്കം എവിടെയാണെന്നു ‌‌‌‌‌‌വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ക​ണ്ടെ​ത്ത​ൽ.

സാ​ധാ​ര​ണ​യാ​യി നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ ആ​ന്ത​രി​കഘ​ട​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന പ്രോ​ട്ടീ​നാ​ണ് 'ടൗ'. ​എ​ന്നാ​ൽ മറവിരോഗം ബാ​ധി​ക്കുന്നവരിൽ, ഈ ​പ്രോ​ട്ടീ​നു​ക​ൾ അസാധാരണരീതിയിൽ രൂ​പ​മാ​റ്റം സം​ഭ​വി​ക്കു​ക​യും ഫൈ​ബ്രിൽ എന്ന നാരുകളായി ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇ​ങ്ങനെ സംഭവിക്കുന്പോൾ നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​വ​ർ​ത്ത​നം തകരാറിലാകും. ഇത്തരത്തിൽ അസാധാരണമായി മാറിയ പ്രോ​ട്ടീ​ൻ മ​റ്റു പ്രോ​ട്ടീ​നു​ക​ളെ​ക്കൂ​ടി വി​നാ​ശ​ക​ര​മാ​യ രീ​തി​യി​ലേക്കു മാറ്റാൻ പ്രേ​ര​ണ​യാ​കും.

എ​ന്നാ​ൽ, പ്രോ​ട്ടീ​നിലെ പ്ര​ത്യേ​ക കേ​ന്ദ്ര​മാ​ണ് ഈ ​പ്ര​ക്രി​യ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന സുപ്രധാന കണ്ടെത്തലാണു ഗ​വേ​ഷ​ക​ർ നടത്തിയിരിക്കുന്നത്. പ്രോ​ട്ടീ​നി​ലെ ജ​ല​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ഭാ​ഗ​ത്ത് ജ​ല​ത​ന്മാ​ത്ര​ക​ൾ ഒ​രു തൊ​പ്പി​പോ​ലു​ള്ള ഘ​ട​ന നി​ർമി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി​ച്ചേ​രു​മ്പോ​ൾ ഇ​വ​യ്ക്കി​ട​യി​ലെ ജ​ലം അലിഞ്ഞുപോകുകയും ടൗ ​പ്രോ​ട്ടീ​നു​ക​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി കൂ​ട്ടി​ച്ചേ​രു​ക​യും ചെ​യ്യു​ന്നു. ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു കൂടുതൽ പഠനങ്ങളും ഔഷധങ്ങളും വികസിപ്പിച്ചാൽ പ്രോ​ട്ടീ​നു​ക​ളു​ടെ വി​നാ​ശ​ക​ര​മാ​യ രൂ​പ​മാ​റ്റ​ത്തെ​യും രോ​ഗ​വ്യാ​പ​ന​ത്തെ​യും തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ട​യാ​നാ​കു​മെ​ന്നു ഗ​വേ​ഷ​കർ വ്യക്തമാക്കുന്നു.

​ക​ണ്ടെ​ത്ത​ൽ സ്ഥി​രീ​ക​രി​ക്കാൻ, ടൗ ​പ്രോ​ട്ടീ​ന്‍റെ ​കേ​ന്ദ്ര​ത്തി​ൽ കെ​മി​ക്ക​ൽ ടാ​ഗ് ഘ​ടി​പ്പി​ച്ചു പ​രീ​ക്ഷ​ണം ന​ട​ത്തി. ഫൈ​ബ്രി​ലു​ക​ളു​ടെ വ​ള​ർ​ച്ച പൂ​ർണ​മാ​യും അവസാനിക്കുന്നതു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. പ്രോ​ട്ടീ​നു​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി കൂടിച്ചേരുന്പോഴാണ് ഫൈ​ബ്രി​ലു​ക​ൾ വ​ള​രു​ന്ന​ത്. പ്രോ​ട്ടീന്‍റെ ​പ്ര​ത്യേ​ക ഭാ​ഗം മ​റ്റൊ​ന്നു​മാ​യി ഒ​ട്ടി​പ്പി​ടി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണിതെന്നും ഗവേഷകർ നിരീക്ഷിച്ചു. കൂടിച്ചേരലിൽ ചെ​റി​യൊ​രു വ്യ​ത്യാ​സം വ​രു​ത്തി​യാ​ൽ പോ​ലും ഫൈ​ബ്രി​ലു​ക​ളു​ടെ വ​ള​ർ​ച്ച നി​ല​യ്ക്കു​മെ​ന്നും ഗവേഷകർ പറഞ്ഞു.

ടൗ ​പ്രോ​ട്ടീ​നു​ക​ളു​ടെ പ്രവർത്തനം വിശദമായി മനസിലാക്കാനും പ്ര​തി​രോ​ധ ചി​കി​ത്സ​കൾ വി​ക​സി​പ്പി​ക്കാ​നും ​പു​തി​യ ക​ണ്ടെ​ത്ത​ൽ ശാ​സ്ത്ര​ലോ​ക​ത്തി​നു വഴികാട്ടിയാകുമെന്നു ഗവേഷസംഘം വ്യക്തമാക്കി.

Latest News

Corehub Up